നാലു വര്‍ഷം കൊണ്ട് സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച 9,000 രൂപ
പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കര കയറ്റാന്‍ സഹായഹസ്തമായി
നല്‍കി തമിഴ്‌നാട്ടില്‍ നിന്നുള്ള ഒമ്പതു വയസ്സുകാരി.അനുപ്രിയയുടെ നല്ല
മനസിന് ഒരു സൈക്കിള്‍ സമ്മാനമായി നല്‍കുമെന്ന് ഹീറോ സൈക്കിള്‍
ഉറപ്പു നല്‍കി.തമിഴ്‌നാട്ടിലെ വില്ലുപുരം ഗ്രാമത്തിലെ അനുപ്രിയ എന്ന
ഒമ്പതു വയസ്സുകാരിയാണ് മാധ്യമങ്ങളിലൂടെ കേരളത്തിന്റെ
ദുരിതമറിഞ്ഞ് താന്‍ സൈക്കിള്‍ വാങ്ങാനായി സ്വരൂകൂട്ടിയ തുക
പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് നല്‍കിയത്. അനുപ്രിയയുടെ നല്ല
മനസ്സിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയടിയാണ്. നിരവധി
പേരാണ് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയയിലൂടെ
എത്തുന്നത്