2014ല്‍ ആരംഭിച്ച ടെസ്റ്റ് കരിയറിലേക്ക് നോക്കു. 36.4 ശരാശരിയില്‍ 3889 റണ്‍സ്. രാഹുലിന്റെ ക്ലാസിനൊത്തതാണോ ഈ കണക്കുകള്‍ എന്ന് ചോദിച്ചാല്‍, മറിച്ചൊന്ന് ചിന്തിക്കാതെ തന്നെ അല്ലായെന്ന് പറയാനാകും. കാരണം, ക്രൈസിസ് മാനേജറിന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ച് പരാതികളില്ലാതെ, ആരാധകരുടെ മുറവിളികളുടെ അകമ്പടിയില്ലാതെ മുന്നോട്ട് പോയൊരു കരിയറാണ് അയാളുടേത്